പാനൂർ: വടക്കെ പൊയിലൂർ കുഴിക്കൽ സെൻട്രൽ പൊയിലൂർ റോഡ് അഭിവൃദ്ധിപ്പെടുത്തുന്ന പ്രവൃത്തികൾ ആരംഭിച്ചതിനാൽ ഇതുവഴിയുള്ള വാഹന ഗതാഗതം പൂർണ്ണമായും നിരോധിച്ചു. സെപ്റ്റംബർ 9 മുതൽ 30 ദിവസത്തേക്കാണ് റോഡ് നവീകരണത്തിന്റെ ഭാഗമായി ഗതാഗത നിയന്ത്രണം ഏർപ്പെടുത്തിയിരിക്കുന്നത്.
ചമതക്കാട് മുതൽ സെൻട്രൽ പൊയിലൂർ വരെയുള്ള റോഡിലാണ് പ്രവൃത്തി നടക്കുന്നത്. ഗതാഗത നിരോധനം ഏർപ്പെടുത്തിയ സാഹചര്യത്തിൽ വലിയ വാഹനങ്ങൾ കേളുമുക്ക്-കായംകുളം-നെല്ലിത്തറ-പൊയിലൂർ റോഡ് വഴി തിരിച്ചുവിടും.
ചെറിയ വാഹനങ്ങൾ ചമതക്കാട്-മടവൻ പറമ്പ്-പുല്ലായിത്തോട് റോഡ് വഴിയോ മറ്റ് അനുയോജ്യമായ ഇടറോഡുകൾ വഴിയോ യാത്ര ചെയ്യണമെന്ന് ബന്ധപ്പെട്ട അധികൃതർ അറിയിച്ചു.
