പാനൂർ: കുന്നോത്ത് പറമ്പ് കുളിച്ചാൽ മഠത്തിന് പരിസരത്ത് വെച്ച് രണ്ടുപേർക്ക് നായയുടെ കടിയേറ്റു. കടിച്ച നായയ്ക്ക് പേവിഷബാധയുണ്ടെന്ന് സംശയിക്കുന്നതായി പ്രദേശവാസികൾ പറഞ്ഞു.
റോഡിലൂടെ നടന്നുപോവുകയായിരുന്നവർക്ക് നേരെ പെട്ടെന്ന് ആക്രമണമുണ്ടാകുകയായിരുന്നു. പരിക്കേറ്റവരെ ഉടൻ തന്നെ സമീപത്തെ ആശുപത്രിയിൽ എത്തിച്ച് പേവിഷബാധയ്‌ക്കെതിരെയുള്ള വാക്‌സിൻ ഉൾപ്പെടെയുള്ള പ്രാഥമിക ചികിത്സകൾ നൽകി. പ്രദേശത്ത് പേപ്പട്ടിയുടെ ശല്യം രൂക്ഷമായതോടെ നാട്ടുകാർ വലിയ ഭീതിയിലാണ്.
തെരുവുനായ ശല്യം രൂക്ഷമായ സാഹചര്യത്തിൽ പ്രദേശവാസികളും കുട്ടികളും ജാഗ്രത പാലിക്കണമെന്ന് അധികൃതർ നിർദ്ദേശിച്ചു. വിഷയത്തിൽ നഗരസഭയും മൃഗസംരക്ഷണ വകുപ്പും അടിയന്തരമായി ഇടപെട്ട് നായയെ പിടികൂടാനുള്ള നടപടികൾ സ്വീകരിക്കണമെന്ന് നാട്ടുകാർ ആവശ്യപ്പെട്ടു.
