പാനൂർ: ക്രിമിനൽ കേസ് പ്രതിയായ മൊകേരി സ്വദേശിക്കെതിരെ കാപ്പ (KAPA) നിയമപ്രകാരം നാടുകടത്തൽ നടപടി സ്വീകരിച്ച് പോലീസ്. മൊകേരി സ്വദേശി വി. സുബിൻ (35 - ചിക്കു) എന്നയാളെ അറിയപ്പെടുന്ന റൗഡിയായി പ്രഖ്യാപിച്ചാണ് കണ്ണൂർ ജില്ലയിൽ പ്രവേശിക്കുന്നതിന് വിലക്കേർപ്പെടുത്തിയത്.
ന്യൂ മാഹി, പാനൂർ പോലീസ് സ്റ്റേഷൻ പരിധികളിലായി വധശ്രമം, അതിക്രമിച്ചുകയറൽ, അടിപിടി, എക്സൈസ് ഉദ്യോഗസ്ഥരുടെ ഡ്യൂട്ടി തടസ്സപ്പെടുത്തൽ ഉൾപ്പെടെ അഞ്ചോളം കേസിൽ ഇയാൾ പ്രതിയാണെന്ന് പോലീസ് അറിയിച്ചു. കണ്ണൂർ സിറ്റി പോലീസ് കമ്മീഷണറുടെ സമഗ്ര റിപ്പോർട്ടിന്റെ അടിസ്ഥാനത്തിൽ കണ്ണൂർ റേഞ്ച് ഡി.ഐ.ജിയാണ് ഉത്തരവിറക്കിയത്.
