പെരിങ്ങത്തൂർ: വൈദ്യുതി ലൈനിന് സമീപം അപകടാവസ്ഥയിൽ നിൽക്കുന്ന തെങ്ങുകൾ മുറിച്ചുമാറ്റുന്ന പ്രവൃത്തികൾ നടക്കുന്നതിനാൽ ബുധനാഴ്ച (09/09/2026) പെരിങ്ങത്തൂർ കെ.എസ്.ഇ.ബി സെക്ഷൻ പരിധിയിൽ വൈദ്യുതി വിതരണം തടസ്സപ്പെടും.
രാവിലെ 9 മണി മുതൽ ഉച്ചയ്ക്ക് 12 മണി വരെ അണിയാരം അമ്പലം, മൂത്തേടത്ത് അമ്പലം, നെട്ടൂർ എന്നീ ട്രാൻസ്ഫോർമർ പരിധികളിലാണ് വൈദ്യുതി മുടങ്ങുക. ഉപഭോക്താക്കൾ സഹകരിക്കണമെന്ന് കെ.എസ്.ഇ.ബി അസിസ്റ്റന്റ് എഞ്ചിനീയർ അറിയിച്ചു.
