Zygo-Ad

ആക്കോട് ഇസ്ലാമിക് സെന്റർ മൗലീദ് സദസ്സും മദ്ഹുറസൂൽ പ്രഭാഷണവും സംഘടിപ്പിച്ചു


പാനൂർ: ആക്കോട് ഇസ്ലാമിക് സെന്റർ പാനൂർ ചാപ്റ്റർ കമ്മിറ്റിയുടെ നേതൃത്വത്തിൽ ഗ്രാന്റ് മൗലീദ് സദസ്സും മദ്ഹുറസൂൽ പ്രഭാഷണവും സംഘടിപ്പിച്ചു. പുല്ലൂക്കര മെഹർ കൺവെൻഷൻ സെന്ററിലെ മത്തത്ത് അബ്ബാസ് ഹാജി നഗറിൽ നടന്ന പ്രൗഢമായ മഹാസംഗമത്തിൽ നാലായിരത്തോളം പ്രതിനിധികൾ പങ്കെടുത്തു. സമസ്ത കേരള ജംയ്യത്തുൽ ഉലമ ട്രഷറർ കൊയ്യോട് പി.പി ഉമർ മുസലിയാർ പരിപാടി ഉദ്ഘാടനം ചെയ്തു. മുസ്തഫ ഹുദവി ആക്കോട് മദ്ഹുറസൂൽ പ്രഭാഷണം നടത്തി.

ചാപ്റ്റർ പ്രസിഡന്റ്‌ കുറുവാളി മമ്മു ഹാജി ചടങ്ങിൽ അധ്യക്ഷത വഹിച്ചു. ഇസ്ലാമിക് സെന്റർ കേന്ദ്ര കമ്മിറ്റി ട്രഷറർ എം.പി അബ്ദുല്ല ഹാജി, കെ. സൈനുൽ ആബിദീൻ സഫാരി, പൊട്ടങ്കണ്ടി അബ്ദുല്ല ഹാജി എന്നിവർക്ക് വിശിഷ്ടാതിഥികൾക്കുള്ള അവാർഡ് നൽകി ആദരിച്ചു. ആക്കോട് ഇസ്ലാമിക് സെന്ററിന്റെ 2027-ലെ കലണ്ടർ, മമ്മു ഹാജിയിൽ നിന്ന് പാനൂർ മഹല്ല് ജനറൽ സെക്രട്ടറി ഒ.പി റഫീഖ് ഹാജി ഏറ്റുവാങ്ങി പ്രകാശനം ചെയ്തു.

എ.പി ഇസ്മാഈൽ ആമുഖ ഭാഷണവും സി.കെ.കെ തങ്ങൾ പ്രാർത്ഥനയും നിർവഹിച്ചു. ചടങ്ങിൽ ഇ.എ നാസർ, വി.പി ഇസ്മാഈൽ, അബ്ദുല്ല പാലേരി, പി.വി യൂസഫ്, യാക്കൂബ് ഹാജി, ഡോ. ഇസ്മാഈൽ ഫൈസി മാലൂർ തുടങ്ങി പ്രമുഖ വ്യക്തികളും ജനപ്രതിനിധികളും സംബന്ധിച്ചു.

വളരെ പുതിയ വളരെ പഴയ