Zygo-Ad

പെരിങ്ങത്തൂർ ജുമുഅത്ത് പള്ളി മഹല്ല് പുതിയ കമ്മിറ്റി സ്ഥാനാരോഹണവും ഡയാലിസിസ് സെന്റർ കട്ടിലവെപ്പും നടന്നു


പെരിങ്ങത്തൂർ: പെരിങ്ങത്തൂർ ജുമുഅത്ത് പള്ളി മഹല്ല് ജമാഅത്തിന്റെ പുതിയ കമ്മിറ്റിയുടെ സ്ഥാനാരോഹണവും ശിഹാബ് തങ്ങൾ ഡയാലിസിസ് സെന്ററിന്റെ കട്ടിലവെപ്പ് കർമ്മവും പൊതുസമ്മേളന ഉദ്ഘാടനവും നടന്നു. സമസ്ത കേരള ജംഇയ്യത്തുൽ ഉലമ ആക്ടിംഗ് ജനറൽ സെക്രട്ടറി എം.ടി. അബ്ദുല്ല മുസ്ലിയാർ പരിപാടികളുടെ ഉദ്ഘാടനം നിർവ്വഹിച്ചു.

ഡയാലിസിസ് സെന്റർ ചെയർമാൻ കെ. സൈനുൽ ആബിദീൻ സഫാരി ചടങ്ങിൽ അധ്യക്ഷത വഹിച്ചു. മത-സാമൂഹിക രംഗങ്ങളിലെ പ്രമുഖരും മഹല്ല് നിവാസികളും യോഗത്തിൽ പങ്കെടുത്തു. ഡയാലിസിസ് സെന്റർ യാഥാർത്ഥ്യമാകുന്നതോടെ മേഖലയിലെ സാധാരണക്കാരായ രോഗികൾക്ക് വലിയ ആശ്വാസമാകുമെന്ന് നേതാക്കൾ അഭിപ്രായപ്പെട്ടു.



വളരെ പുതിയ വളരെ പഴയ