Zygo-Ad

ഇരട്ട ദേശീയ അംഗീകാരം നേടി ചൊക്ലി കുടുംബാരോഗ്യ കേന്ദ്രം


ചൊക്ലി: മികച്ച സൗകര്യങ്ങളും മികച്ച സേവനവും ഉറപ്പാക്കി ആരോഗ്യരംഗത്ത് മാതൃകയായ ചൊക്ലി ഗ്രാമപഞ്ചായത്ത് കുടുംബാരോഗ്യ കേന്ദ്രത്തിന് (FHC) ഇരട്ട ദേശീയ അംഗീകാരം. 2026 മാർച്ച് മാസത്തിൽ കേന്ദ്ര ആരോഗ്യ മന്ത്രാലയം നടത്തിയ വിദഗ്ദ്ധ പരിശോധനയിൽ 91.02% മാർക്ക് നേടികൊണ്ടാണ് ആശുപത്രി നാഷണൽ ക്വാളിറ്റി അഷ്വറൻസ് സ്റ്റാൻഡേർഡ്സ് (NQAS) ദേശീയ അംഗീകാര പദവി സ്വന്തമാക്കിയത്.

ആശുപത്രിയിലെ ഭൗതിക സാഹചര്യങ്ങൾ, രോഗീസൗഹൃദ അന്തരീക്ഷം, ചികിത്സാ നിലവാരം, ശുചിത്വം എന്നിവ മുൻനിർത്തിയാണ് കേന്ദ്ര സംഘം സർട്ടിഫിക്കേഷൻ നൽകിയത്. പഞ്ചായത്തിന്റെയും ആരോഗ്യ പ്രവർത്തകരുടെയും നാട്ടുകാരുടെയും കൂട്ടായ ശ്രമങ്ങൾക്കുള്ള അംഗീകാരമാണിതെന്ന് ഗ്രാമപഞ്ചായത്ത് അധികൃതർ വ്യക്തമാക്കി.



വളരെ പുതിയ വളരെ പഴയ