Zygo-Ad

പാനൂർ സബ്ജില്ലാ സ്കൂൾ കലോത്സവം നവംബർ 4 മുതൽ 7 വരെ കടവത്തൂർ പി.കെ.എം. ഹയർ സെക്കൻഡറി സ്കൂളിൽ നടക്കും


പാനൂർ: പാനൂർ സബ്ജില്ലാ സ്കൂ‌ൾ കലോത്സവം നവംബർ 4 മുതൽ 7 വരെ കടവത്തൂർ പി.കെ.എം. ഹയർ സെക്കൻഡറി സ്കൂളിൽ വെച്ച് നടക്കും. കടവത്തൂർ പി.കെ.എം. ഹയർ സെക്കൻഡറി സ്‌കൂളിൽ ചേർന്ന വിപുലമായ സംഘാടക സമിതി യോഗത്തിലാണ് തീയതികൾ തീരുമാനിച്ചത്.

സംഘാടക സമിതി യോഗത്തിന്റെ ഉദ്ഘാടനം തൃപ്രങ്ങോട്ടൂർ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ഗഫൂർ മൂലശ്ശേരി നിർവ്വഹിച്ചു. ജനപ്രതിനിധികളും അധ്യാപകരും സംഘാടകസമിതി ഭാരവാഹികളും യോഗത്തിൽ പങ്കെടുത്തു. കലോത്സവം സുഗമമായി നടത്തുന്നതിനായുള്ള വിവിധ സബ് കമ്മിറ്റികൾക്കും യോഗത്തിൽ രൂപം നൽകി.



വളരെ പുതിയ വളരെ പഴയ