പാനൂർ: പാനൂർ ജംഗ്ഷനിൽ പൊതുസ്ഥലത്തുവെച്ച് കഞ്ചാവ് ബീഡി വലിച്ച യുവാവിനെ പൊലീസ് അറസ്റ്റ് ചെയ്തു. വള്ളങ്ങാട് കുനിയിൽ ഹൗസിൽ കെ അർഷാദ് (34) ആണ് പിടിയിലായത്.
കഴിഞ്ഞ ദിവസം അർദ്ധരാത്രി പാനൂർ എസ്.ഐ മരിയ പ്രിൻസിന്റെ നേതൃത്വത്തിലുള്ള പൊലീസ് സംഘം പട്രോളിംഗ് നടത്തുന്നതിനിടെയാണ് സംഭവം. കുളിർമ്മ കൂൾ ബാറിന് സമീപം റോഡിൽ വെച്ച് കഞ്ചാവ് ബീഡി വലിക്കുകയായിരുന്ന ഇയാൾ പൊലീസിനെ കണ്ടയുടൻ ബീഡി കെടുത്തി കീശയിലിടുകയായിരുന്നു.
തുടർന്ന് നടത്തിയ പരിശോധനയിൽ ഇയാളിൽ നിന്ന് കഞ്ചാവ് ബീഡി കണ്ടെത്തുകയും ഭാരതീയ ന്യായ സംഹിത (BNS) 35 (3) വകുപ്പ് പ്രകാരം കേസെടുക്കുകയും ചെയ്തു.
