പെരിങ്ങത്തൂർ: പെരിങ്ങത്തൂരിൽ നിന്നും തലശേരി ഭാഗത്തേക്ക് യാത്രക്കാർക്കായി നിർമ്മിച്ചുകൊണ്ടിരുന്ന ബസ് കാത്തിരിപ്പ് കേന്ദ്രം അർദ്ധരാത്രിയിൽ നശിപ്പിക്കപ്പെട്ട നിലയിൽ കണ്ടെത്തി. സംഭവത്തിന് പിന്നിലെ യഥാർത്ഥ കാരണം വ്യക്തമല്ല.
വാഹനം തട്ടി തകർന്നതാണോ അതോ മനപ്പൂർവ്വം നശിപ്പിച്ചതാണോ എന്ന കാര്യത്തിൽ വ്യക്തത വന്നിട്ടില്ല. എന്നാൽ ഇരുട്ടിന്റെ മറവിൽ സാമൂഹിക വിരുദ്ധർ മനപ്പൂർവ്വം അക്രമം അഴിച്ചുവിട്ടതാണെന്ന് പ്രദേശവാസികൾ ആരോപിക്കുന്നു. സംഭവത്തിൽ അന്വേഷണം വേണമെന്ന ആവശ്യം ശക്തമായിട്ടുണ്ട്.
