Zygo-Ad

പാനൂർ ടൗൺ ജംഗ്ഷനിൽ റോഡിലെ കുഴിയടക്കൽ പ്രവൃത്തി നാട്ടുകാരും വ്യാപാരികളും തടഞ്ഞു; ഗതാഗതക്കുരുക്ക് രൂക്ഷമായതോടെ പ്രതിഷേധം


പാനൂർ: പാനൂർ ടൗൺ ജംഗ്ഷനിൽ പകൽ സമയത്ത് ഗതാഗതത്തിന് തടസ്സം സൃഷ്ടിച്ചുകൊണ്ട് നടത്തിയ പി.ഡബ്ല്യു.ഡി. (PWD) റോഡിലെ കുഴിയടക്കൽ പ്രവൃത്തി വ്യാപാരികളും നാട്ടുകാരും ചേർന്ന് തടഞ്ഞു. രാവിലെ 11 മണിയോടെയായിരുന്നു സംഭവം.

​തിരക്കേറിയ പകൽ സമയത്ത് കുഴിയടക്കൽ ജോലി ആരംഭിച്ചതോടെ ടൗണിൽ മണിക്കൂറുകളോളം നീണ്ട ഗതാഗതക്കുരുക്ക് അനുഭവപ്പെടുകയായിരുന്നു . തുടർന്നാണ് വ്യാപാരി നേതാക്കൾ സ്ഥലത്തെത്തി പ്രവൃത്തി തടയുകയും ജനങ്ങൾക്ക് ദുരിതമുണ്ടാക്കുന്ന നടപടിക്കെതിരെ പ്രതിഷേധിക്കുകയും ചെയ്തത് വ്യാപാരികൾ വിഷയം പി.ഡബ്ല്യു.ഡി. ഉദ്യോഗസ്ഥരുടെയും നഗരസഭാ അധികൃതരുടെയും ശ്രദ്ധയിൽപ്പെടുത്തി ​പ്രതിഷേധത്തെ തുടർന്ന് ഏറെനേരം പ്രവൃത്തി നിർത്തിവെക്കേണ്ടി വന്നു  തുടർന്ന് പാനൂർ നഗരസഭ ചെയർപേഴ്സൺ നൗഷത്ത് കൂടത്തിൽ  വിഷയത്തിൽ ഇടപെടുകയും, യാത്രക്കാർക്ക് ബുദ്ധിമുട്ടുണ്ടാക്കാതെ പ്രവൃത്തി എത്രയും വേഗം പൂർത്തിയാക്കുമെന്ന് ഉറപ്പുനൽകുകയും ചെയ്തതോടെയാണ് സമരം അവസാനിപ്പിക്കാനും കുഴിയടക്കൽ പുനരാരംഭിക്കാനും നാട്ടുകാർ തയ്യാറായത് 



വളരെ പുതിയ വളരെ പഴയ