പാനൂർ: ആക്കോട് ഇസ്‌ലാമിക് സെന്റർ പാനൂർ ചാപ്റ്റർ കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ സംഘടിപ്പിക്കുന്ന ഗ്രാൻഡ് മൗലിദ് സദസ്സും മദ്ഹുറസൂൽ പ്രഭാഷണവും ചൊവ്വാഴ്ച മുക്കിൽപീടിക മെഹർ കൺവെൻഷൻ സെന്ററിൽ വെച്ച് നടക്കും. മുസ്തഫ ഹുദവി ആക്കോട് ചടങ്ങുകൾക്ക് നേതൃത്വം നൽകും.
ഭക്തിനിർഭരമായ അന്തരീക്ഷത്തിൽ നടക്കുന്ന പരിപാടിയിൽ പ്രമുഖ പണ്ഡിതന്മാരുടെ പ്രഭാഷണങ്ങളും മൗലിദ് പാരായണവും ഉണ്ടായിരിക്കും. സദസ്സിന് ശേഷം വിശിഷ്ടമായ ഭക്ഷണവിതരണവും സംഘടിപ്പിച്ചിട്ടുണ്ട്.
നബിദിനാഘോഷങ്ങളുടെ ഭാഗമായി നടക്കുന്ന ഈ മഹത്തായ സംഗമത്തിലേക്ക് പ്രദേശത്തെ എല്ലാ വിശ്വാസികളെയും സ്വാഗതം ചെയ്യുന്നതായി ആക്കോട് ഇസ്‌ലാമിക് സെന്റർ പാനൂർ ചാപ്റ്റർ കമ്മിറ്റി ഭാരവാഹികൾ അറിയിച്ചു.
