Zygo-Ad

ഡീസൽ ചോർന്ന് റോഡിൽ അപകടം: കരിയാട് ബൈക്ക് യാത്രക്കാർക്ക് പരിക്ക്

​കരിയാട് പുതുശ്ശേരിപ്പള്ളിക്ക് സമീപം റോഡിൽ ഡീസൽ ചോർന്നതിനെ തുടർന്ന് ബൈക്ക് യാത്രക്കാർ അപകടത്തിൽപ്പെട്ടു. പരിക്കേറ്റ യാത്രക്കാരെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.

​തിങ്കളാഴ്ച പുലർച്ചെയോടെയാണ് റോഡിൽ ഡീസൽ മറിഞ്ഞതെന്നാണ് പ്രാഥമിക നിഗമനം. റോഡിൽ ഇന്ധനം പരന്നുകിടന്നത് ശ്രദ്ധയിൽപ്പെടാതെ എത്തിയ ബൈക്ക് യാത്രക്കാർ തെന്നിവീഴുകയായിരുന്നു.

​വിവരമറിഞ്ഞ് സ്ഥലത്തെത്തിയ ഫയർഫോഴ്‌സ് റോഡിൽ നിന്ന് ഡീസൽ നീക്കം ചെയ്ത് പ്രദേശം വൃത്തിയാക്കി. എന്നാൽ ഏത് വാഹനത്തിൽ നിന്നാണ് ഇന്ധനം റോഡിൽ ചോർന്നതെന്ന് വ്യക്തമായിട്ടില്ല.


വളരെ പുതിയ വളരെ പഴയ