Zygo-Ad

കടവത്തൂരിൽ ശ്രീകൃഷ്ണ ജയന്തി പ്രചാരണ സാമഗ്രികൾ കാണാതായതായി പരാതി; പോലീസ് അന്വേഷണം ആരംഭിച്ചു


കടവത്തൂർ: ശ്രീകൃഷ്ണ ജയന്തി ആഘോഷങ്ങളുടെ ഭാഗമായി കടവത്തൂർ മേഖലയിൽ സ്ഥാപിച്ചിരുന്ന കൊടികളും കൊടിതോരണങ്ങളും കാണാതായതായി പരാതി. സംഭവത്തിൽ തൃപ്പങ്ങോട്ടൂർ ശാഖാ ആഘോഷ പ്രമുഖ് എം.പി. അർജുൻ കൊളവല്ലൂർ പോലീസിൽ പരാതി നൽകി.

ആഘോഷങ്ങളുടെ ഭാഗമായി ഓഗസ്റ്റ് 30-നാണ് മുണ്ടത്തോട് ജംഗ്ഷനിലും പരിസര പ്രദേശങ്ങളിലും കൊടിതോരണങ്ങളും അലങ്കാരങ്ങളും സ്ഥാപിച്ചത്. എന്നാൽ സെപ്റ്റംബർ ഒന്നിന് രാവിലെ പരിശോധിച്ചപ്പോഴാണ് ഇവ കാണാനില്ലെന്ന വിവരമറിയുന്നത്. പരിസരങ്ങളിൽ തിരച്ചിൽ നടത്തിയെങ്കിലും കണ്ടെത്താൻ സാധിച്ചില്ല.

തുടർന്ന് കൊളവല്ലൂർ പോലീസ് സ്റ്റേഷനിൽ പരാതി നൽകുകയായിരുന്നു. പൊതുസമാധാനം തകർക്കാൻ ലക്ഷ്യമിട്ട് കൊടിതോരണങ്ങൾ നശിപ്പിക്കുകയോ നീക്കം ചെയ്യുകയോ ചെയ്തവർക്കെതിരെ കർശന നടപടി സ്വീകരിക്കണമെന്ന് പരാതിയിൽ ആവശ്യപ്പെടുന്നു. സംഭവത്തിൽ പോലീസ് അന്വേഷണം ആരംഭിച്ചിട്ടുണ്ട്.



വളരെ പുതിയ വളരെ പഴയ