കടവത്തൂർ:കടവത്തൂർ പി.കെ.എം. ഹയർ സെക്കൻഡറി സ്‌കൂളിൽ നടക്കുന്ന പാനൂർ ഉപജില്ലാ സ്‌കൂൾ കലോത്സവം 2026-ന്റെ പ്രവർത്തന ഫണ്ട് ഉദ്ഘാടനം ചെയ്തു.
പൊട്ടങ്കണ്ടി ഫാമിലിക്ക് വേണ്ടി പി.കെ. ഷെരീഫ്, സംഘാടക സമിതി ജനറൽ കൺവീനർ വി.കെ. സുജൻ മാസ്റ്റർക്ക് തുക കൈമാറിയാണ് പ്രവർത്തന ഫണ്ട് ഉദ്ഘാടനം നിർവ്വഹിച്ചത്. ചടങ്ങിൽ സംഘാടക സമിതി ഭാരവാഹികളും സ്കൂൾ അധികൃതരും പങ്കെടുത്തു.
