Zygo-Ad

മൊകേരി പഞ്ചായത്ത് യോഗ സെന്ററിന്റെ നേതൃത്വത്തിൽ ഓണാഘോഷം സംഘടിപ്പിച്ചു


മൊകേരി: മൊകേരി പഞ്ചായത്ത് യോഗ സെന്ററിന്റെ നേതൃത്വത്തിൽ സംഘടിപ്പിച്ച ഓണാഘോഷ പരിപാടികൾ മൊകേരി ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് കനകം കുനിയിൽ ഉദ്ഘാടനം ചെയ്തു. ചടങ്ങിൽ ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡന്റ് എൻ.കെ. ജയപ്രസാദ് മാസ്റ്റർ അധ്യക്ഷത വഹിച്ചു.

തുടർന്ന് യോഗാ ഭാരവാഹികളും പഞ്ചായത്ത് ജനപ്രതിനിധികളും പങ്കെടുത്ത വിവിധ സാംസ്കാരിക പരിപാടികളും കലാകായിക മത്സരങ്ങളും നടന്നു. വിപുലമായ ആഘോഷ പരിപാടികളിൽ പ്രദേശവാസികളും പങ്കെടുത്തു.



വളരെ പുതിയ വളരെ പഴയ