പാനൂർ: പാനൂർ നഗരസഭയിലെ എഞ്ചിനീയറിങ് സെക്ഷൻ ഓഫീസിനുള്ളിൽ പാമ്പിനെ കണ്ടെത്തിയത് ജീവനക്കാരിലും പൊതുജനങ്ങളിലും പരിഭ്രാന്തി പരത്തി. തിങ്കളാഴ്ച ഓഫീസിലെ ജീവനക്കാരാണ് കെട്ടിടത്തിനുള്ളിൽ പാമ്പിനെ കണ്ടത്.
തുടർന്ന് വിവരമറിയിച്ചതിനെ തുടർന്ന് സർപ്പ വളണ്ടിയറെത്തി ഓഫീസിൽ പരിശോധന നടത്തിയെങ്കിലും പാമ്പിനെ കണ്ടെത്താനായില്ല. ഓഫീസിനകത്തുള്ള ദ്വാരം വഴിയാണ് പാമ്പ് ഉള്ളിൽ കയറിയതെന്നാണ് സംശയിക്കുന്നത്. കൂടുതൽ സുരക്ഷാ പരിശോധനകൾക്ക് ശേഷമാണ് ഓഫീസിന്റെ പ്രവർത്തനം സാധാരണ നിലയിലാക്കിയത്.
