Zygo-Ad

പാനൂരിൽ ശ്രീകൃഷ്ണജയന്തി ആഘോഷങ്ങൾക്ക് ഒരുക്കങ്ങൾ പൂർത്തിയായി; ശോഭയാത്രകളും പരിപാടികളും സെപ്റ്റംബർ നാലിന്

 


പാനൂർ: പാനൂർ മേഖലയിൽ ശ്രീകൃഷ്ണജയന്തി ആഘോഷങ്ങൾക്കുള്ള ഒരുക്കങ്ങൾ പൂർത്തിയായതായി സ്വാഗതസംഘം ഭാരവാഹികൾ അറിയിച്ചു. സെപ്റ്റംബർ നാലിന് ബാലഗോകുലത്തിന്റെ നേതൃത്വത്തിൽ ഏഴ് മഹാ ശോഭായാത്രകളും അൻപതിലേറെ വിവിധ സാംസ്കാരിക-ആത്മീയ പരിപാടികളും സംഘടിപ്പിക്കും.

ആഘോഷങ്ങളുടെ ഭാഗമായി കുട്ടികളുടെ കലാപരിപാടികൾ, ഉറിയടി, സാംസ്കാരിക സമ്മേളനങ്ങൾ തുടങ്ങിയവ വിവിധ കേന്ദ്രങ്ങളിൽ നടക്കും. സ്വാഗതസംഘം പ്രസിഡന്റ് അരവിന്ദൻ മാസ്റ്റർ, കെ. സുബീഷ്, അജയകുമാർ, ദൃശ്യ റീജിത്ത് എന്നിവരാണ് വാർത്താസമ്മേളനത്തിൽ വിവരങ്ങൾ പങ്കുവെച്ചത്.



വളരെ പുതിയ വളരെ പഴയ