Zygo-Ad

പാലത്തായി കേസ്: പ്രതിയെ രക്ഷിക്കാൻ യുഡിഎഫ്-ബിജെപി ഡീലെന്ന് കെ കെ ശൈലജ

 


പാനൂർ: പാലത്തായി പീഡനക്കേസിൽ ജീവപര്യന്തം ശിക്ഷ അനുഭവിക്കുന്ന ബിജെപി നേതാവിന് ജാമ്യം ലഭിക്കാനിടയായ സാഹചര്യം യുഡിഎഫും ബിജെപിയും തമ്മിലുണ്ടാക്കിയ ഡീലിന്റെ ഭാഗമാണെന്ന് സിപിഐ എം കേന്ദ്ര കമ്മിറ്റിയംഗം കെ കെ ശൈലജ. കേസിൽ പ്രതിയുടെ ജാമ്യം റദ്ദാക്കാൻ സർക്കാർ അപ്പീൽ നൽകണമെന്ന് ആവശ്യപ്പെട്ട് സിപിഐ എം പാനൂർ ഏരിയാ കമ്മിറ്റി സംഘടിപ്പിച്ച പ്രതിഷേധ കൂട്ടായ്മ ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അവർ.

കേസിന്റെ നാൾവഴികൾ പരിശോധിച്ചാൽ പ്രതിക്ക് ജാമ്യം ലഭിച്ചത് എങ്ങനെയെന്ന് വ്യക്തമാകുമെന്ന് കെ കെ ശൈലജ പറഞ്ഞു. തുടക്കം മുതൽ കേസ് അട്ടിമറിക്കാനാണ് യുഡിഎഫും ബിജെപിയും ശ്രമിച്ചത്. എൽഡിഎഫ് സർക്കാരിന്റെ കാലത്ത് ശക്തമായ അന്വേഷണം നടത്തി പ്രതിക്ക് ശിക്ഷ ഉറപ്പുവരുത്തുകയും ഇരയ്ക്കും കുടുംബത്തിനും നീതി ലഭ്യമാക്കുകയും ചെയ്തിരുന്നു. എന്നാൽ പ്രതിക്ക് ജാമ്യം ലഭിച്ചപ്പോൾ ഒരക്ഷരം പോലും മിണ്ടാൻ കോൺഗ്രസ്, ലീഗ് നേതാക്കൾ തയ്യാറായില്ലെന്നും അവർ ആരോപിച്ചു.

ചടങ്ങിൽ സിപിഐ എം ജില്ലാ സെക്രട്ടറിയറ്റ് അംഗം പി ഹരീന്ദ്രൻ അധ്യക്ഷനായി. ജില്ലാ സെക്രട്ടറി കെ കെ രാഗേഷ്, ജില്ലാ കമ്മിറ്റിയംഗം കെ ഇ കുഞ്ഞബ്ദുള്ള, എ ശൈലജ, പി സരോജിനി എന്നിവർ സംസാരിച്ചു. കെ കെ സുധീർ കുമാർ സ്വാഗതം പറഞ്ഞു.

 

വളരെ പുതിയ വളരെ പഴയ