Zygo-Ad

പന്ന്യന്നൂർ അരയാക്കൂൽ യു.പി സ്കൂൾ പ്യൂൺ സുനീർ നിര്യാതനായി


പാനൂർ: പന്ന്യന്നൂർ അരയാക്കൂൽ യു.പി സ്കൂൾ പ്യൂൺ സുനീർ (41) നിര്യാതനായി. ജയപാലൻ - വനജ ദമ്പതികളുടെ മകനാണ്.

ദീർഘകാലമായി പന്ന്യന്നൂർ അരയാക്കൂൽ യു.പി സ്കൂളിലെ ജീവനക്കാരനാണ്. മൃതദേഹം പൊതുദർശനത്തിനുശേഷം രാവിലെ 10 മണിയോടെ വീട്ടുപറമ്പിൽ സംസ്കരിക്കും.

സഹോദരി: സൗമ്യ. സുനീറിന്റെ നിര്യാണത്തിൽ സ്കൂൾ അധികൃതരും നാട്ടുകാരും അനുശോചനം രേഖപ്പെടുത്തി.



വളരെ പുതിയ വളരെ പഴയ