Zygo-Ad

പൊയിലൂരിൽ പട്ടാപകൽ വീടുതുറന്ന് മോഷണം: പണവും സ്വർണവും കവർന്നു

പാനൂർ: പൊയിലൂരിൽ പട്ടാപകൽ വീട്ടിൽ മോഷണം. പൊയിലൂർ കുട്ടക്കെട്ടിലെ കേളു നായരുടെ വീട്ടിലാണ് കവർച്ച നടന്നത്. വീട്ടിനുള്ളിൽ സൂക്ഷിച്ചിരുന്ന 4,000ത്തോളം രൂപയും സ്വർണാഭരണങ്ങളും മോഷ്ടാവ് കവർന്നു.

ഇന്ന് രാവിലെ കേളു നായരുടെ ഭാര്യ വസന്ത, പേരക്കുട്ടികളെ സ്കൂളിലേക്ക് യാത്രയാക്കാനായി മെയിൻ റോഡിലേക്ക് പോയ സമയത്തായിരുന്നു സംഭവം. തിരിച്ചെത്തിയ വസന്ത വീടിന്റെ മുകളിലത്തെ നിലയിൽ അജ്ഞാതനായ മോഷ്ടാവിനെ കാണുകയായിരുന്നു. ഇവർ നിലവിളിച്ചതോടെ മോഷ്ടാവ് വീടിന്റെ പിൻവശത്തു കൂടെ ഓടി രക്ഷപ്പെട്ടു.

സംഭവത്തെ തുടർന്ന് വീട്ടുകാർ നൽകിയ പരാതിയിൽ കൊളവല്ലൂർ പോലീസ് സ്ഥലത്തെത്തി പ്രാഥമിക പരിശോധന നടത്തി അന്വേഷണം ആരംഭിച്ചിട്ടുണ്ട്. പ്രദേശത്തെ സി.സി.ടി.വി ദൃശ്യങ്ങൾ കേന്ദ്രീകരിച്ചാണ് പോലീസ് അന്വേഷണം പുരോഗമിക്കുന്നത്.



വളരെ പുതിയ വളരെ പഴയ