പാനൂർ: പാനൂർ ഹദിയ ചാരിറ്റബിൾ ട്രസ്റ്റും ടീം പുല്ലുക്കരയും സംയുക്തമായി സംഘടിപ്പിച്ച നാലുദിവസം നീണ്ടുനിന്ന സഹവാസ ക്യാമ്പ് സമാപിച്ചു. പുല്ലുക്കരയിൽ വെച്ച് നടന്ന ക്യാമ്പിന്റെ ഉദ്ഘാടനം പാനൂർ നഗരസഭ ചെയർപേഴ്സൺ കൂടത്തിൽ നൗഷത്ത് ടീച്ചർ നിർവ്വഹിച്ചു.
ഭിന്നശേഷിക്കാരെയും അവരുടെ പരിചാരകരെയും (കൂട്ടിരിപ്പുകാർ) കേന്ദ്രീകരിച്ച് സംഘടിപ്പിച്ച ക്യാമ്പിൽ അൻപതോളം പേർ പങ്കെടുത്തു. ഭിന്നശേഷിക്കാരുടെ മാനസിക-സാമൂഹിക പുനരധിവാസവും അവരുടെ പരിചാരകർക്ക് മാനസിക ഉന്മേഷവും പിന്തുണയും നൽകലുമായിരുന്നു ക്യാമ്പിന്റെ പ്രധാന ലക്ഷ്യം.
വിവിധ പഠന ക്ലാസുകൾ, സാംസ്കാരിക പരിപാടികൾ, മാനസിക സമ്മർദ്ദം കുറയ്ക്കുന്നതിനുള്ള വിവിധ പരിശീലനങ്ങൾ എന്നിവ സഹവാസ ക്യാമ്പിന്റെ ഭാഗമായി നടന്നു. സംഘാടക സമിതി ഭാരവാഹികളും ജനപ്രതിനിധികളും ചടങ്ങിൽ സംബന്ധിച്ചു.
