Zygo-Ad

ചൊക്ലിയിലെ മുഴുവൻ റോഡുകളും കാൽനടയാത്രയ്ക്കെങ്കിലും യോഗ്യമാക്കണമെന്ന് ആവശ്യം


ചൊക്ലി: പഞ്ചായത്തിലെ നിടുമ്പ്രം പതിനെട്ടാം വാർഡിലെ മുഴുവൻ റോഡുകളും എത്രയും വേഗം കാൽനടയാത്രയ്ക്കെങ്കിലും സാധ്യമാകുന്ന തരത്തിൽ നന്നാക്കി നൽകണമെന്ന് ആവശ്യപ്പെട്ട് 222 പേർ ഒപ്പിട്ട നിവേദനം പഞ്ചായത്ത് പ്രസിഡന്റിന് കൈമാറി. വികസന സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ ജയൻ ചടങ്ങിൽ സന്നിഹിതനായിരുന്നു. ഗ്രാമത്തി - ഇല്ലത്ത് മുക്ക് - സാംസ്കാരിക നിലയം റോഡ് ഏതാനും ആഴ്ചകൾക്കുള്ളിൽ ടാർ ചെയ്ത് നൽകുമെന്ന് പഞ്ചായത്ത് പ്രസിഡന്റ് അനൂപ് സംഘത്തിന് ഉറപ്പുനൽകി.

നിവേദനം നൽകുന്നതിനായി കൺവീനർ ഹരീന്ദ്രനാഥ് മാസ്റ്ററുടെ നേതൃത്വത്തിൽ കമ്മിറ്റി അംഗങ്ങളായ തയ്യിൽ സുരേന്ദ്രൻ, മുസ്തഫ, ഗുരിക്കള പറമ്പത്ത് ലത്തീഫ്, കൂട്ടേന്റവിട പവിത്രൻ, സുരേഷ്, മനോജ് ടി.ടി. തുടങ്ങിയവർ പങ്കെടുത്തു.

വളരെ പുതിയ വളരെ പഴയ