Zygo-Ad

കുറ്റ്യാടി കായക്കൊടിയിൽ പുലിയെ പിടികൂടിയെന്ന പ്രചരണം വ്യാജം; ജാഗ്രത പാലിക്കാൻ നിർദ്ദേശം



കുറ്റ്യാടി: കായക്കൊടിയിൽ നിന്ന് പുലിയെ പിടികൂടിയെന്ന തരത്തിൽ സമൂഹമാധ്യമങ്ങളിൽ പ്രചരിക്കുന്ന വാർത്ത പൂർണ്ണമായും വ്യാജമാണെന്ന് പോലീസ് അറിയിച്ചു. കുറ്റ്യാടി എസ്.ഐയുടെ പേരിൽ പ്രചരിക്കുന്ന സന്ദേശം അടിസ്ഥാനരഹിതമാണെന്നും ഇത്തരമൊരു സംഭവം പ്രദേശത്ത് ഉണ്ടായിട്ടില്ലെന്നും അധികൃതർ വ്യക്തമാക്കി. വ്യാജ വാർത്തകൾ നിർമ്മിക്കുന്നവർക്കും പ്രചരിപ്പിക്കുന്നവർക്കും എതിരെ കർശന നിയമനടപടി സ്വീകരിക്കും.

അതേസമയം, കായക്കൊടി പഞ്ചായത്തിലെ കോവക്കുന്ന് കനാൽ പരിസരത്ത് അജ്ഞാത ജീവിയുടെ സാന്നിധ്യം സംശയിക്കുന്ന സാഹചര്യത്തിൽ പ്രദേശവാസികൾ ജാഗ്രത പാലിക്കണമെന്ന് അധികൃതർ മുന്നറിയിപ്പ് നൽകി.

പ്രഭാതസവാരിക്കും പത്രവിതരണത്തിനും ഇറങ്ങുന്നവരും രാത്രി വൈകി യാത്ര ചെയ്യുന്നവരും നിർബന്ധമായും ടോർച്ച് കരുതുകയും കൂട്ടമായി സഞ്ചരിക്കുകയും വേണം. സ്കൂളുകളിലേക്കും ആരാധനാലയങ്ങളിലേക്കും പോകുന്ന കുട്ടികളും യാത്രക്കാരും ശ്രദ്ധ പുലർത്തണം. കാട്ടുപാതകളിലൂടെയും വിജനമായ പ്രദേശങ്ങളിലൂടെയുമുള്ള ഒറ്റയ്ക്കുള്ള യാത്ര ഒഴിവാക്കണമെന്നും പോലീസ് നിർദ്ദേശിച്ചു.



വളരെ പുതിയ വളരെ പഴയ