Zygo-Ad

പള്ളിക്കുന്നി ട്രാൻസ്ഫോർമർ മുക്കിൽ റോഡ് അറ്റകുറ്റപ്പണി നടത്തി; അപകട ഭീഷണിക്ക് പരിഹാരം


പാനൂർ: പള്ളിക്കുന്നി ട്രാൻസ്ഫോർമർ മുക്കിൽ റോഡിന്റെ ഇരുവശങ്ങളിലും ടാർ ഇടിഞ്ഞു താഴ്ന്നതിനെ തുടർന്നുണ്ടായ അപകട ഭീഷണിക്ക പരിഹാരമായി. ഇരുചക്ര വാഹനങ്ങൾ തുടർച്ചയായി അപകടത്തിൽപ്പെടുന്ന സാഹചര്യം ഒഴിവാക്കാൻ പാനൂർ നഗരസഭ വൈസ് ചെയർമാൻ ടി.എം. ബാബുരാജ് മാസ്റ്ററുടെ നേതൃത്വത്തിലാണ് റോഡിൽ അടിയന്തര അറ്റകുറ്റപ്പണികൾ നടത്തിയത്.

പ്രദേശത്തെ അപകടാവസ്ഥ കണക്കിലെടുത്ത് റോഡിലെ കുഴികളും ഇടിഞ്ഞു താഴ്ന്ന ഭാഗങ്ങളും പുനരുദ്ധരിക്കുകയായിരുന്നു. അറ്റകുറ്റപ്പണികൾക്ക് സഹായവും പിന്തുണയുമായി ബി.എസ്.എൻ.എൽ സീനിയർ എൻജിനീയർ ബാലകൃഷ്ണനും രംഗത്തെത്തി. ജനങ്ങളുടെ യാത്രാദുരിതത്തിന് പരിഹാരം കണ്ട നടപടിയിൽ പ്രദേശവാസികളും വാഹന ഡ്രൈവർമാരും ആശ്വാസം പ്രകടിപ്പിച്ചു.



വളരെ പുതിയ വളരെ പഴയ