Zygo-Ad

എം.പി. മോഹനൻ അനുസ്മരണവും സ്നേഹമോഹനം പുരസ്‌കാര സമർപ്പണവും സംഘടിപ്പിച്ചു; അരയാക്കണ്ടി അഷറഫ് പുരസ്‌കാരം ഏറ്റുവാങ്ങി


പാനൂർ: പൊയിലൂർ മണ്ഡലം കോൺഗ്രസ് കമ്മിറ്റിയുടെയും സ്നേഹമോഹനം ചാരിറ്റബിൾ ട്രസ്റ്റിന്റെയും സംയുക്താഭിമുഖ്യത്തിൽ എം.പി. മോഹനൻ അനുസ്മരണവും സ്നേഹമോഹനം പുരസ്‌കാര സമർപ്പണവും സംഘടിപ്പിച്ചു. സെന്റർ പൊയിലൂരിൽ നടന്ന ചടങ്ങ് കെ.എം. അഭിജിത്ത് എം.എൽ.എ. ഉദ്ഘാടനം ചെയ്തു.

സാമൂഹിക സേവന രംഗത്തെ മികച്ച പ്രവർത്തനങ്ങൾ മുൻനിർത്തി അരയാക്കണ്ടി അഷറഫ് ചടങ്ങിൽ വെച്ച് സ്നേഹമോഹനം പുരസ്‌കാരം ഏറ്റുവാങ്ങി.

കോൺഗ്രസ് മണ്ഡലം ഭാരവാഹികൾ, സ്നേഹമോഹനം ട്രസ്റ്റ് പ്രതിനിധികൾ, സാമൂഹിക-രാഷ്ട്രീയ രംഗത്തെ പ്രമുഖർ എന്നിവർ അനുസ്മരണ സമ്മേളനത്തിലും പുരസ്‌കാര സമർപ്പണ ചടങ്ങിലും പങ്കെടുത്തു.



വളരെ പുതിയ വളരെ പഴയ