പാനൂർ: വീട്, വാണിജ്യ കെട്ടിട ഉടമകൾക്ക് വസ്തു നികുതി കുടിശ്ശിക പിഴപ്പലിശ കൂടാതെ തീർപ്പാക്കുന്നതിനായി പാനൂർ നഗരസഭ അവസരമൊരുക്കുന്നു. 2026 സെപ്റ്റംബർ 18 മുതൽ 30 വരെയാണ് ഈ ഇളവ് ലഭ്യമാകുക.
നികുതി തുക നഗരസഭാ ഓഫീസിലെ ജനസേവന കേന്ദ്രത്തിൽ നേരിട്ടെത്തിയോ ksmart.lsgkerala.gov.in എന്ന വെബ്സൈറ്റ് വഴി ഓൺലൈനായോ അടയ്ക്കാവുന്നതാണെന്ന് പാനൂർ നഗരസഭാ ചെയർപേഴ്സണും സെക്രട്ടറിയും അറിയിച്ചു. ഈ കാലാവധിക്കുള്ളിൽ തന്നെ നികുതിദായകർ അവസരം പ്രയോജനപ്പെടുത്തണമെന്ന് അധികൃതർ അഭ്യർത്ഥിച്ചു.
