പാനൂർ: പാനൂർ ജെ.സി.ഐയുടെ നേതൃത്വത്തിൽ 'ഓണറിംഗ് ഹീറോസ് ആൻഡ് സൈലന്റ് സ്റ്റാർസ് ഡേ'യുടെ ഭാഗമായി സമൂഹത്തിലെ വിവിധ മേഖലകളിൽ മികച്ച സേവനം കാഴ്ചവെച്ച വ്യക്തികളെ ആദരിച്ചു. പരിപാടിയുടെ ഉദ്ഘാടനം പികെ പ്രവീൺ എംഎൽഎ നിർവ്വഹിച്ചു.
മാധ്യമ മേഖലകളിൽ ശ്രദ്ധേയ പ്രവർത്തനം കാഴ്ച വെക്കുന്ന 22പേരെ ചടങ്ങിൽ ആദരിച്ചു. സംഘടന ഭാരവാഹികളും ജനപ്രതിനിധികളും നാട്ടുകാരും ചടങ്ങിൽ പങ്കെടുത്തു.
