Zygo-Ad

ജെ.സി.ഐ പാനൂരിന്റെ നേതൃത്വത്തിൽ പാനൂർ താലൂക്ക് ആശുപത്രിയിൽ വീൽചെയർ വിതരണം ചെയ്തു


പാനൂർ: ജെ.സി.ഐ വാര ആഘോഷങ്ങളുടെ (JCI Week 2026) ഭാഗമായി സംഘടിപ്പിച്ച 'ഹ്യൂമൻ ഡ്യൂട്ടീസ് ഡേ' ആചരണത്തിന്റെ ഭാഗമായി പാനൂർ താലൂക്ക് ആശുപത്രിയിലേക്ക് വീൽചെയറുകൾ വിതരണം ചെയ്തു. ജെ.സി.ഐ പാനൂരിന്റെ നേതൃത്വത്തിൽ പ്രമുഖ വ്യവസായി സി.ടി. അബ്ദുള്ളയുടെ സഹകരണത്തോടെയാണ് രോഗികൾക്ക് ആശ്വാസമേകുന്ന പദ്ധതി നടപ്പിലാക്കിയത്.

ആശുപത്രിയിൽ നടന്ന ചടങ്ങിൽ ജെ.സി.ഐ ഭാരവാഹികളും ജനപ്രതിനിധികളും ചേർന്ന് വീൽചെയറുകൾ താലൂക്ക് ആശുപത്രി അധികൃതർക്ക് കൈമാറി. കിടപ്പുരോഗികൾക്കും അത്യാഹിത വിഭാഗത്തിൽ എത്തുന്നവർക്കും ഏറെ ഉപകാരപ്രദമാകുന്ന രീതിയിലാണ് ഇവ ലഭ്യമാക്കിയത്.

സാമൂഹിക പ്രതിബദ്ധതയുടെ ഭാഗമായി വരും ദിവസങ്ങളിലും കൂടുതൽ ചാരിറ്റി പ്രവർത്തനങ്ങളും സേവന പദ്ധതികളും സംഘടിപ്പിക്കുമെന്ന് സംഘാടകർ അറിയിച്ചു. ചടങ്ങിൽ ജെ.സി.ഐ അംഗങ്ങളും ആശുപത്രി ജീവനക്കാരും നാട്ടുകാരും പങ്കെടുത്തു.



വളരെ പുതിയ വളരെ പഴയ