Zygo-Ad

വാഹന പണമിടപാടുമായി ബന്ധപ്പെട്ട തർക്കം: പന്ന്യന്നൂർ സ്വദേശിക്ക് നടുറോഡിൽ ക്രൂര മർദനം, 3 പേർക്കെതിരെ വധശ്രമത്തിന് കേസ്

 


പന്ന്യന്നൂർ: വാഹന പണമിടപാടിലെ തർക്കത്തെ തുടർന്ന് പന്ന്യന്നൂർ സ്വദേശിക്ക് നടുറോഡിൽ ക്രൂര മർദനമേറ്റു. പന്ന്യന്നൂർ മനയത്ത് ഹൗസിൽ എം. ഷമീറിന് നേരെയാണ് വധശ്രമമുണ്ടായത്. ചൊക്ലി ബീഡിപീടിക നൈറ്റ് റൈഡേഴ്സ് വർക്ക്ഷോപ്പിന് മുൻവശത്തെ റോഡിൽ വച്ചായിരുന്നു സംഭവം.

രണ്ട് ബൈക്കുകളിലായെത്തിയ മൂന്നംഗ സംഘം ഇരുമ്പുവടി കൊണ്ട് ആക്രമിക്കുകയും താക്കോൽ കൊണ്ട് കുത്തിപ്പരിക്കേൽപ്പിക്കുകയുമായിരുന്നു. സംഭവത്തിൽ വസീം, അർജുൻ, ഷഹബാസ് എന്നിവർക്കെതിരെ ചൊക്ലി പൊലീസ് കേസ് എടുത്തു. ഭാരതീയ ന്യായ സംഹിതയിലെ 126 (2), 115 (2), 118 (1), 296 (b), 351 (3), 110, 3 (5) എന്നീ വകുപ്പുകൾ പ്രകാരമാണ് കേസ് രജിസ്റ്റർ ചെയ്തത്.

 

വളരെ പുതിയ വളരെ പഴയ