കരിയാട്: മുൻ കരിയാട് ഗ്രാമപഞ്ചായത്ത് പ്രസിഡണ്ടും ഗാന്ധി സ്മാരക കേന്ദ്രം എക്സിക്യൂട്ടീവ് അംഗവുമായ മീത്ത്ലെ പാലുള്ളതിൽ ടി എൻ നാരായണി അമ്മ (86) അന്തരിച്ചു. പാനൂർ മുൻസിപ്പാലിറ്റി അഗ്രികൾച്ചർ സോഷ്യൽ വെൽഫെയർ കോപ്പറേറ്റീവ് സൊസൈറ്റി ഡയറക്ടറായും പ്രവർത്തിച്ചിട്ടുണ്ട്.
പത്മിനി, ലക്ഷ്മി, കമല, സുധ, മണികണ്ഠൻ (ചീഫ് എയർ ട്രാഫിക്ക് കൺട്രോളർ, ബാംഗ്ലൂർ) എന്നിവരാണ് സഹോദരങ്ങൾ. പരേതരായ ഓമന അമ്മ, ഗോപാലൻ നമ്പ്യാർ എന്നിവർ മറ്റു സഹോദരങ്ങളാണ്.
ശവസംസ്കാരം സെപ്റ്റംബർ രണ്ടിന് ബുധനാഴ്ച രാവിലെ ഒൻപത് മണിക്ക് വീട്ടുവളപ്പിൽ നടക്കും.
