പാനൂർ: പാലത്തായി പീഡനക്കേസിൽ അതിജീവിതയ്ക്ക് നീതി ഉറപ്പുവരുത്തുക, പ്രതിക്ക് ജാമ്യം ലഭിക്കാൻ സാഹചര്യമൊരുക്കിയ യു.ഡി.എഫ് - ബി.ജെ.പി ഡീൽ പുറത്തുകൊണ്ടുവരിക എന്നീ ആവശ്യങ്ങൾ ഉന്നയിച്ച് ഡിവൈഎഫ്ഐ.
ഡിവൈഎഫ്ഐ പാനൂർ ബ്ലോക്ക് കമ്മിറ്റിയുടെ നേതൃത്വത്തിൽ പാലത്തായിയിൽ നിന്ന് ആരംഭിച്ച "മാർച്ച് ഫോർ ജസ്റ്റിസ്" കടവത്തൂരിൽ സമാപിച്ചു. നൂറുകണക്കിന് പ്രവർത്തകരാണ് മാർച്ചിൽ അണിനിരന്നത്.
