Zygo-Ad

ലോകകപ്പ് ഫ്ലെക്സ് ബോർഡുകളും പോസ്റ്ററുകളും നീക്കം ചെയ്തില്ല; ചൊക്ലിയിൽ അപകടഭീഷണി ഉയരുന്നതായി പരാതി

 


ചൊക്ലി: ചൊക്ലി ഗ്രാമപഞ്ചായത്തിലെ വിവിധ റോഡരികുകളിൽ സ്ഥാപിച്ച ഫുട്ബോൾ ലോകകപ്പ് പ്രചാരണ ബോർഡുകളും പോസ്റ്ററുകളും മാസങ്ങൾ കഴിഞ്ഞിട്ടും നീക്കം ചെയ്യാത്തതിൽ നാട്ടുകാരുടെ അമർഷം ശക്തമാകുന്നു. പ്രധാന റോഡുകളിലും കവലകളിലും കെട്ടിയ ഭൂരിഭാഗം ബോർഡുകളും നിലവിൽ ജീർണിച്ച് അപകടകരമായ അവസ്ഥയിലാണ്.

കാറ്റിലും മഴയിലും തകർന്നു വീഴാറായ ഇത്തരം ബോർഡുകൾ കാൽനടയാത്രക്കാർക്കും വാഹനങ്ങൾക്കും വലിയ ഭീഷണിയാകുന്നുണ്ട്. അപകടങ്ങൾ ഉണ്ടാകുന്നതിന് മുൻപ് തന്നെ പഞ്ചായത്ത് അധികൃതർ ഇടപെട്ട് ഇവ അടിയന്തരമായി നീക്കം ചെയ്യാനും ജനങ്ങളുടെ സുരക്ഷ ഉറപ്പാക്കാനും ആവശ്യമായ നടപടികൾ സ്വീകരിക്കണമെന്നാണ് പ്രദേശവാസികളുടെ ആവശ്യം.

വളരെ പുതിയ വളരെ പഴയ