ചമ്പാട്: ഒക്ടോബർ 10, 11 തീയതികളിൽ മൂഴിക്കരയിൽ നടക്കുന്ന പതിനെട്ടാമത് ചമ്പാട് റയിഞ്ച് മുസാബഖ ഇസ്ലാമിക കലാമേളയുടെ സംഘാടക സമിതി രൂപീകരണ യോഗം നടന്നു. ചമ്പാട് റയിഞ്ച് മദ്രസ മാനേജ്മെന്റ് അസോസിയേഷൻ പ്രസിഡന്റ് ബഷീർ ചെറിയാണ്ടി യോഗം ഉദ്ഘാടനം ചെയ്തു.
ഉമ്മർ കുട്ടി ഹാജിയുടെ അധ്യക്ഷതയിൽ ചേർന്ന യോഗത്തിൽ കെ. ഖാലിദ് മാസ്റ്റർ, ശരീഫ് ബാഖവി, കുഞ്ഞിമുഹമ്മദ് മാസ്റ്റർ, ഇ. കുഞ്ഞിമൂസ, ഡോ. മുഹമ്മദ്, അഹമ്മദ് കല്ലിക്കണ്ടി, സി. കെ. ലത്തീഫ് മാസ്റ്റർ, സുൽത്താൻ സിനാൻ ഇർഫാനി, സുലൈമാൻ ദാരിമി, ഷഫീഖ് ഇർഫാനി, മുസ്തഫ ഫൈസി എന്നിവർ പ്രസംഗിച്ചു.
64 ഇനങ്ങളിലായി നടക്കുന്ന മത്സരങ്ങളിൽ 500-ലധികം വിദ്യാർത്ഥികൾ മാറ്റുരയ്ക്കും.
