Zygo-Ad

പാനൂർ കെ.കെ.വി മെമ്മോറിയൽ ഹയർ സെക്കൻഡറി സ്‌കൂളിൽ 'തൂഫാൻ വാരിയേഴ്‌സ്' പ്രഖ്യാപനവും ലഹരിവിരുദ്ധ പ്രതിജ്ഞയും സംഘടിപ്പിച്ചു


പാനൂർ: പാനൂർ കെ.കെ.വി മെമ്മോറിയൽ ഹയർ സെക്കൻഡറി സ്‌കൂൾ നാഷണൽ സർവീസ് സ്‌കീം (എൻ.എസ്.എസ്) യൂണിറ്റിന്റെ നേതൃത്വത്തിൽ 'തൂഫാൻ വാരിയേഴ്‌സ്' പ്രഖ്യാപനവും ലഹരിവിരുദ്ധ പ്രതിജ്ഞയും സംഘടിപ്പിച്ചു.

ലഹരിമരുന്നുകൾക്കെതിരെയുള്ള ജാഗ്രതയും ബോധവൽക്കരണവും ശക്തമാക്കുന്നതിന്റെ ഭാഗമായി സംഘടിപ്പിച്ച പരിപാടി പാനൂർ നഗരസഭ വിദ്യാഭ്യാസ സ്ഥിരം സമിതി അധ്യക്ഷ കെ.സി. ഹസീന ഉദ്ഘാടനം ചെയ്തു. വിദ്യാലയങ്ങളിലും സമൂഹത്തിലും ലഹരിവിരുദ്ധ സന്ദേശം എത്തിക്കുന്നതിനായി വിദ്യാർത്ഥികളെ സജ്ജരാക്കുകയാണ് 'തൂഫാൻ വാരിയേഴ്‌സ്' പദ്ധതിയിലൂടെ ലക്ഷ്യമിടുന്നത്. ചടങ്ങിൽ ജനപ്രതിനിധികളും അധ്യാപകരും എൻ.എസ്.എസ് വോളന്റിയർമാരും പങ്കെടുത്തു.



വളരെ പുതിയ വളരെ പഴയ