പാനൂർ: ഗ്രീൻ പാനൂർ ടൗൺ ബ്യൂട്ടിഫിക്കേഷൻ പദ്ധതിയുടെ ഭാഗമായി പാനൂർ ജെ.സി.ഐയുടെ നേതൃത്വത്തിൽ നഗരത്തിൽ ചെടിച്ചട്ടികൾ സ്ഥാപിച്ചു. പദ്ധതിയുടെ ഭാഗമായി 150-ഓളം ചെടിച്ചട്ടികളാണ് പാനൂർ ടൗണിലെ വിവിധ ഭാഗങ്ങളിൽ സ്ഥാപിക്കുന്നത്.
പരിപാടിയുടെ ഉദ്ഘാടനം പാനൂർ നഗരസഭ ചെയർപേഴ്‌സൺ നൗഷത്ത് കൂടത്തിൽ നിർവഹിച്ചു. ചടങ്ങിൽ ജെ.സി.ഐ ഭാരവാഹികളും നഗരസഭാ പ്രതിനിധികളും പ്രദേശവാസികളും പങ്കെടുത്തു. പാനൂർ നഗരത്തെ ഹരിതാഭമാക്കുന്നതിനും സൗന്ദര്യവൽക്കരിക്കുന്നതിനുമായി നടപ്പിലാക്കുന്ന സുസ്ഥിര വികസന പദ്ധതികളുടെ ഭാഗമായാണ് ഈ ഉദ്യമം.
