പാനൂർ: എ.കെ.ജി മന്ദിരം കണ്ണംവെള്ളി ഫ്രണ്ട്സ് വായനശാല & ഗ്രന്ഥാലയം സംഘടിപ്പിക്കുന്ന 26-ാമത് കണ്ണൂർ ജില്ലാതല ക്വിസ് മത്സരം ഒക്ടോബർ രണ്ടിന് ഗാന്ധിജയന്തി ദിനത്തിൽ നടക്കും. ഉച്ചയ്ക്ക് രണ്ടിന് ആരംഭിക്കുന്ന മത്സരങ്ങൾ എൽ.പി, യു.പി, ഹൈസ്കൂൾ വിഭാഗങ്ങളിലെ വിദ്യാർത്ഥികൾക്കായാണ് ക്രമീകരിച്ചിരിക്കുന്നത്.
വിവിധ വിഭാഗങ്ങളിൽ ഒന്നാം സ്ഥാനം നേടുന്ന വിദ്യാർത്ഥികൾക്ക് എൻ.കെ. സുജാത ടീച്ചർ, കളത്തിൽ വാണ്ട്യായി ചാത്തു മാസ്റ്റർ, മനത്താനത്ത് ചാത്തു സ്മാരക സ്വർണ്ണമെഡലുകൾ സമ്മാനിക്കും. രണ്ടാം സ്ഥാനം നേടുന്നവർക്ക് കണ്ണമ്പ്രത്ത് കൃഷ്ണൻ സ്മാരക വെള്ളിമെഡലുകളും മൂന്നാം സ്ഥാനം നേടുന്നവർക്ക് കെ.ടി.കെ. ലീല സ്മാരക വെങ്കലമെഡലുകളും ലഭിക്കും.
കൂടാതെ വിജയികളാകുന്ന വിദ്യാർത്ഥികൾ പഠിക്കുന്ന സ്കൂളുകൾക്കായി മഠത്തിൽ ചാത്തുക്കുട്ടി, പി.കെ. കരുണാകരൻ നമ്പ്യാർ, കളത്തിൽ രാമൂട്ടി മാസ്റ്റർ സ്മാരക എവറോളിംഗ് ട്രോഫികളും നൽകും. മത്സരത്തിൽ പങ്കെടുക്കുന്ന വിദ്യാർത്ഥികൾ പ്രധാന അധ്യാപകന്റെ സാക്ഷ്യപത്രം ഹാജരാക്കേണ്ടതാണ്. കൂടുതൽ വിവരങ്ങൾക്കും രജിസ്ട്രേഷനുമായി 7306085935, 9497601454 എന്നീ ഫോൺ നമ്പറുകളിൽ ബന്ധപ്പെടാം.
