Zygo-Ad

'മിസ് ദ ലാസ്റ്റ് ബ്രീത്ത്' നാടകം ഇന്ന് നിള്ളങ്ങലിൽ അരങ്ങേറും


പാനൂർ: ചെണ്ടയാട് നിള്ളങ്ങൽ പാട്യം ഗോപാലൻ പൊതുജന വായനശാല ആൻഡ് ഗ്രന്ഥാലയത്തിന്റെ ഓണാഘോഷ സമാപനത്തോടനുബന്ധിച്ച് 'മിസ് ദ ലാസ്റ്റ് ബ്രീത്ത്' നാടകം ഇന്ന് അരങ്ങേറും. വായനശാല പരിസരത്ത് നടക്കുന്ന സമാപന സമ്മേളനം വൈകിട്ട് ആറിന് ജില്ലാ ലൈബ്രറി കൗൺസിൽ പ്രസിഡന്റ് മുകുന്ദൻ മഠത്തിൽ ഉദ്ഘാടനം ചെയ്യും.

എ.പി. ലിബിഷയുടെ അധ്യക്ഷതയിൽ ചേരുന്ന ചടങ്ങിൽ സർഗോത്സവ മത്സരങ്ങളിലെ വിജയികൾക്ക് ഉപഹാരങ്ങൾ വിതരണം ചെയ്യും. തുടർന്ന് പ്രദേശിക കലാകാരന്മാരുടെ വിവിധ കലാപരിപാടികളും രാത്രി എട്ടിന് കോഴിക്കോട് ചിലങ്ക ഫ്ലോട്ടിംഗ് തിയറ്റർ അവതരിപ്പിക്കുന്ന 'മിസ് ദ ലാസ്റ്റ് ബ്രീത്ത്' നാടകവും നടക്കും. ബിച്ചുസ് ചിലങ്കയാണ് നാടകത്തിന്റെ രചനയും സംവിധാനവും നിർവഹിച്ചിരിക്കുന്നത്.

ഇ.എം. ഗണേശൻ, ബി. ജിഷ്ണു, എം. അനുഗ്രഹ് എന്നിവർ വാർത്താസമ്മേളനത്തിൽ പങ്കെടുത്തു.



വളരെ പുതിയ വളരെ പഴയ