Zygo-Ad

യു ഡി എഫ്സ ർക്കാറിനെതിരെ പ്രതിഷേധം: ഡിവൈഎഫ്ഐ പാനൂർ ഏരിയയിൽ ചൂട്ടു കത്തിച്ചു മാർച്ച് നടത്തി

 കേരളത്തിലെ ജനങ്ങളെ ഇരുട്ടിലാക്കുന്ന യുഡിഎഫ് സർക്കാറിന്റെ നയങ്ങൾക്കെതിരെ ഡിവൈഎഫ്ഐയുടെ നേതൃത്വത്തിൽ പാനൂർ ഏരിയയിലെ നാല് ഇലക്ട്രിസിറ്റി ഓഫീസുകളിലേക്ക് ചൂട്ടു കത്തിച്ച് പ്രതിഷേധ മാർച്ച് സംഘടിപ്പിച്ചു.

കുന്നോത്തുപറമ്പ് ഇലക്ട്രിസിറ്റി ഓഫീസിലേക്ക് നടന്ന മാർച്ച് ഡിവൈഎഫ്ഐ ജില്ലാ സെക്രട്ടറിയേറ്റംഗം കിരൺ കരുണാകരൻ ഉദ്ഘാടനം ചെയ്തു. ചടങ്ങിൽ ജലജേഷ് അധ്യക്ഷത വഹിക്കുകയും കെ പി വിവേക് സ്വാഗതം പറയുകയും ചെയ്തു.

പെരിങ്ങത്തൂർ കെഎസ്ഇബി ഓഫീസിലേക്ക് നടത്തിയ മാർച്ച് സിപിഐ എം പാനൂർ ഏരിയ കമ്മിറ്റിയംഗം കെ കെ സുധീർകുമാർ ഉദ്ഘാടനം ചെയ്തു. കെ ഗോകുൽ അധ്യക്ഷനായ ചടങ്ങിൽ വി കെ അമൽരാജ്, പി എം ശ്രീജിത്ത്, അതുൽനാഥ്, പി അശ്വന്ത് എന്നിവർ സംസാരിച്ചു.

ചൊക്ലി കെഎസ്ഇബി ഓഫീസിലേക്ക് നടന്ന പ്രതിഷേധ സമരം പി വി സച്ചിൻ ഉദ്ഘാടനം ചെയ്തു. സഞ്ജയ് അധ്യക്ഷത വഹിച്ച യോഗത്തിൽ നിവേക് പവിത്രൻ, അഷിൽ, എസ് സ്നോയ എന്നിവർ സംസാരിച്ചു.

പാനൂർ കെഎസ്ഇബി ഓഫീസിലേക്ക് നടന്ന മാർച്ച് ഡിവൈഎഫ്ഐ പാനൂർ ബ്ലോക്ക് പ്രസിഡന്റ് എൻ കെ റൂബിൻ ഉദ്ഘാടനം ചെയ്തു. അഭിനവ് മൊകേരി അധ്യക്ഷത വഹിച്ച ചടങ്ങിൽ കെ അനുരാഗ് സ്വാഗതം ആശംസിച്ചു.

വളരെ പുതിയ വളരെ പഴയ