Zygo-Ad

പൊയിലൂരിലെ തകർന്ന റോഡുകൾ പുനർനിർമിക്കണമെന്നാവശ്യപ്പെട്ട് ബി.ജെ.പി പ്രതിഷേധ ധർണ സംഘടിപ്പിക്കുന്നു


പൊയിലൂർ: പൊയിലൂർ മേഖലയിലെ തകർന്ന റോഡുകൾ അടിയന്തരമായി പുനർനിർമിച്ച് ഗതാഗതയോഗ്യമാക്കണമെന്നാവശ്യപ്പെട്ട് ബി.ജെ.പി പൊയിലൂർ ഏരിയ കമ്മിറ്റിയുടെ നേതൃത്വത്തിൽ പ്രതിഷേധ ധർണ നടത്തും.

പൊയിലൂർ-വേങ്ങത്തോട് റോഡ്, പൊയിലൂർ-വിളക്കോട്ടൂർ റോഡ്, പുല്ലായിത്തോട്-കാവുപനച്ചി റോഡ് എന്നിവയുടെ ശോച്യാവസ്ഥ പരിഹരിക്കണമെന്നാണ് പ്രധാന ആവശ്യം. മാസങ്ങളായി ഈ റോഡുകളിൽ വലിയ കുഴികൾ രൂപപ്പെട്ട് അപകടാവസ്ഥയിലായിട്ടും അധികൃതർ നടപടിയെടുക്കാത്തതിൽ യാത്രക്കാരും പ്രദേശവാസികളും കടുത്ത ദുരിതത്തിലാണ്.

സെപ്റ്റംബർ 17-ന് വൈകുന്നേരം 4:30-ന് പൊയിലൂർ കച്ചേരിയിൽ നടക്കുന്ന പ്രതിഷേധ ധർണയിൽ ബി.ജെ.പി പ്രവർത്തകരും പ്രദേശവാസികളും പങ്കെടുക്കും.



വളരെ പുതിയ വളരെ പഴയ