Zygo-Ad

മണിപ്പൂർ യൂണിവേഴ്സിറ്റി അബാക്കസ് ടീച്ചേഴ്സ് ട്രെയിനിങ് പരീക്ഷ: കണ്ണൂർ ജില്ലയിൽ ഉന്നത നേട്ടവുമായി അനുശ്രീ ടീച്ചർ


പാനൂർ: മണിപ്പൂർ യൂണിവേഴ്സിറ്റി നടത്തിയ അബാക്കസ് ടീച്ചേഴ്സ് ട്രെയിനിങ് പരീക്ഷയിൽ മികച്ച വിജയം നേടി ശ്രദ്ധേയയായി പാനൂർ മെറാക്കി അബാക്കസ് സെന്ററിലെ അധ്യാപിക അനുശ്രീ. പരീക്ഷയിൽ കണ്ണൂർ ജില്ലയിൽ ഏറ്റവും കൂടുതൽ മാർക്ക് കരസ്ഥമാക്കിയാണ് അനുശ്രീ ടീച്ചർ ഈ നേട്ടം കൈവരിച്ചത്.

പ്രവർത്തനത്തിന്റെ ഒരു വർഷം പൂർത്തിയാകുന്ന പാനൂർ മെറാക്കി അബാക്കസ് സെന്റർ നിരവധി വിദ്യാഭ്യാസ നേട്ടങ്ങളോടെയാണ് മുന്നേറുന്നത്. നൂതനമായ അധ്യാപന രീതികളിലൂടെ ചുരുങ്ങിയ കാലം കൊണ്ട് നിരവധി വിദ്യാർത്ഥികളെ ഉന്നത തലങ്ങളിലേക്ക് എത്തിക്കാൻ അനുശ്രീ ടീച്ചർക്ക് സാധിച്ചിട്ടുണ്ട്.

സ്ഥാപനത്തെ പാനൂരിലെ മികച്ച അബാക്കസ് പരിശീലന കേന്ദ്രങ്ങളിൽ ഒന്നാക്കി മാറ്റുന്നതിൽ അനുശ്രീ ടീച്ചറുടെ പങ്ക് വലുതാണെന്ന് മെറാക്കി അബാക്കസ് സെന്റർ ഡയറക്ടർ പി. അമൃത പറഞ്ഞു. അനുശ്രീ ടീച്ചറുടെ നേട്ടത്തിൽ മെറാക്കി അബാക്കസ് സെന്റർ ഭാരവാഹികളും നാട്ടുകാരും അനുമോദനങ്ങൾ അറിയിച്ചു.


വളരെ പുതിയ വളരെ പഴയ