Zygo-Ad

നീറ്റ് പി.ജി. പരീക്ഷയിൽ ഉയർന്ന റാങ്ക് നേടിയ ഡോ. ഷഫ്നയെ എം.ജി.എം. കടവത്തൂർ ശാഖ ആദരിച്ചു


കടവത്തൂർ: അഖിലേന്ത്യ മെഡിക്കൽ നീറ്റ് പി.ജി. (NEET PG) പരീക്ഷയിൽ 798-ാം റാങ്ക് നേടി തിളക്കമാർന്ന വിജയം കൈവരിച്ച ഡോ. ഷഫ്നയെ എം.ജി.എം. കടവത്തൂർ ശാഖയുടെ നേതൃത്വത്തിൽ ആദരിച്ചു.

കടവത്തൂരിൽ സംഘടിപ്പിച്ച അനുമോദന ചടങ്ങിൽ എൻ.ഐ.എസ്. പ്രസിഡന്റ് പൊട്ടങ്കണ്ടി അബ്ദുള്ള ഡോ. ഷഫ്നയ്ക്ക് ഉപഹാരം സമർപ്പിച്ചു. നാടിന് അഭിമാനമായി മാറിയ ഡോ. ഷഫ്നയുടെ ഉന്നത വിജയം പ്രദേശത്തെ മറ്റ് വിദ്യാർത്ഥികൾക്ക് വലിയ പ്രചോദനമാണെന്ന് ഭാരവാഹികൾ അഭിപ്രായപ്പെട്ടു.

ചടങ്ങിൽ എം.ജി.എം., എൻ.ഐ.എസ്. ഭാരവാഹികളും പ്രാദേശിക പ്രമുഖരും പങ്കെടുത്തു.



വളരെ പുതിയ വളരെ പഴയ