പെരിങ്ങത്തൂർ: എം.ഇ.സി.എഫ്. ബി.എഡ്. കോളേജ് എൻ.എസ്.എസ്. യൂണിറ്റിന്റെ നേതൃത്വത്തിൽ വിദ്യാർത്ഥികൾക്കായി ലഹരി വിരുദ്ധ ബോധവൽക്കരണ പരിപാടി സംഘടിപ്പിച്ചു. പെരിങ്ങത്തൂരിൽ നടന്ന ചടങ്ങിൽ കൂത്തുപറമ്പ് എക്സൈസ് ഇൻസ്പെക്ടർ പി. ഷിംന ബോധവൽക്കരണ പരിപാടിയുടെ ഉദ്ഘാടനം നിർവ്വഹിച്ചു.
യുവതലമുറയ്ക്കിടയിൽ വർദ്ധിച്ചുവരുന്ന ലഹരി ഉപയോഗത്തിനെതിരെ പ്രതിരോധം തീർക്കാൻ അധ്യാപക വിദ്യാർത്ഥികൾ മുന്നിട്ടിറങ്ങണമെന്ന് ഇൻസ്പെക്ടർ ഉദ്ഘാടന പ്രസംഗത്തിൽ ആഹ്വാനം ചെയ്തു. സമൂഹത്തിൽ ലഹരിക്കെതിരെയുള്ള ബോധവൽക്കരണം ശക്തമാക്കുന്നതിൽ എൻ.എസ്.എസ്. പോലെയുള്ള സംഘടനകളുടെ പങ്ക് വലുതാണെന്നും അവർ കൂട്ടിച്ചേർത്തു.
ചടങ്ങിൽ കോളേജ് അധികൃതരും എൻ.എസ്.എസ്. വോളന്റിയർമാരും അധ്യാപകരും പങ്കെടുത്തു.
