Zygo-Ad

വിലങ്ങാടും പെരിങ്ങത്തൂരും പുഴകൾ കരകവിഞ്ഞു: തീരപ്രദേശങ്ങളിൽ ജാഗ്രതാ നിർദേശം


മലയോര മേഖലകളിൽ ശക്തമായ മഴ തുടരുന്ന സാഹചര്യത്തിൽ വിലങ്ങാട്, പെരിങ്ങത്തൂർ പുഴകളിൽ ജലനിരപ്പ് ഉയർന്നതിനാൽ പ്രദേശവാസികൾക്ക് അതീവ ജാഗ്രതാനിർദേശം നൽകി. കനത്ത മഴയിൽ വിലങ്ങാട് പുഴ കലിതുള്ളി കുത്തിയൊലിച്ചാണ് ഒഴുകുന്നത്. ഇതോടൊപ്പം പെരിങ്ങത്തൂർ പുഴയിലും ജലനിരപ്പ് അപകടകരമായ രീതിയിൽ ഉയരുകയാണ്.



പുഴയോരങ്ങളിൽ താമസിക്കുന്നവരും താഴ്ന്ന പ്രദേശങ്ങളിലുള്ളവരും ജാഗ്രത പാലിക്കണമെന്ന് അധികൃതർ നിർദേശിച്ചു. മലവെള്ളപ്പാച്ചിലിനും വെള്ളക്കെട്ടിനും സാധ്യതയുള്ളതിനാൽ അടിയന്തര സാഹചര്യങ്ങൾ നേരിടാൻ പ്രാദേശിക ഭരണകൂടവും ദുരന്തനിവാരണ സേനയും സജ്ജമായിട്ടുണ്ട്. നദികളിൽ ഇറങ്ങുന്നതിനും മീൻപിടിക്കുന്നതിനും വിലക്കേർപ്പെടുത്തിയിട്ടുണ്ട്.

വളരെ പുതിയ വളരെ പഴയ