പാനൂർ വള്ളങ്ങാട്ടെ ആദിത്യയുടെ മരണവുമായി ബന്ധപ്പെട്ട കേസിൽ പ്രതിയായ യുവാവിന്റെ ജാമ്യഹരജി കോടതി വീണ്ടും തള്ളി. തലശ്ശേരി ജില്ലാ സെഷൻസ് ജഡ്ജ് എം. മനോജാണ് ജാമ്യാപേക്ഷ തള്ളിക്കൊണ്ട് ഉത്തരവിട്ടത്.
കേസിന്റെ ഗൗരവം കണക്കിലെടുത്താണ് കോടതി നടപടി. സംഭവത്തിൽ കൂടുതൽ അന്വേഷണം പുരോഗമിക്കുന്ന പശ്ചാത്തലത്തിൽ പ്രതിക്ക് ജാമ്യം നൽകുന്നത് അന്വേഷണത്തെ ബാധിച്ചേക്കുമെന്ന വാദം പരിഗണിച്ചാണ് ഹരജി തള്ളിയത്.
