Zygo-Ad

വിദ്യാർത്ഥി പ്രക്ഷോഭങ്ങൾക്ക് പിന്താങ്ങുമായി ആർ.ജെ.ഡി: ഇരിങ്ങണ്ണൂരിൽ വമ്പൻ പ്രതിഷേധ ജ്വാല സംഘടിപ്പിച്ചു.

 


ഇരിങ്ങണ്ണൂർ: കേന്ദ്ര സർക്കാരിന്റെ ജനവിരുദ്ധ നയങ്ങൾക്കും വിദ്യാർത്ഥി അടിച്ചമർത്തലുകൾക്കുമെതിരെ ഡൽഹിയിൽ പോരാടുന്ന വിദ്യാർത്ഥി യുവജന പ്രസ്ഥാനങ്ങൾക്ക് ഐക്യദാർഢ്യം പ്രഖ്യാപിച്ച് ആർ.ജെ.ഡി (RJD) ഇരിങ്ങണ്ണൂരിൽ വമ്പൻ പ്രതിഷേധ ജ്വാല സംഘടിപ്പിച്ചു.

പ്രതിഷേധ ജ്വാലയിൽ നൂറുകണക്കിന് പാർട്ടി പ്രവർത്തകരും യുവാക്കളും പങ്കെടുത്തു. കേന്ദ്ര ഭരണകൂടം ജനകീയ പ്രക്ഷോഭങ്ങളെയും വിദ്യാർത്ഥികളുടെ അവകാശ പോരാട്ടങ്ങളെയും അടിച്ചമർത്താൻ ശ്രമിക്കുകയാണെന്നും, ഇതിനെതിരെ രാജ്യവ്യാപകമായി പോരാട്ടങ്ങൾ ശക്തമാക്കുമെന്നും നേതാക്കൾ പറഞ്ഞു.

പ്രതിഷേധ പ്രകടനത്തിന് ശേഷം നടന്ന യോഗത്തിൽ ആർ.ജെ.ഡി പ്രദേശിക, മണ്ഡലം നേതാക്കൾ സംസാരിച്ചു.

വളരെ പുതിയ വളരെ പഴയ