Zygo-Ad

തൃപ്രങ്ങോട്ടൂർ മണ്ഡലം കോൺഗ്രസ് കമ്മിറ്റിയുടെ നേതൃത്വത്തിൽ കടവത്തൂരിൽ സ്വാതന്ത്ര്യദിനാഘോഷം സംഘടിപ്പിച്ചു


കടവത്തൂർ: തൃപ്രങ്ങോട്ടൂർ മണ്ഡലം കോൺഗ്രസ് കമ്മിറ്റിയുടെ നേതൃത്വത്തിൽ കടവത്തൂരിൽ വിപുലമായ സ്വാതന്ത്ര്യദിനാഘോഷം സംഘടിപ്പിച്ചു. ആഘോഷ പരിപാടികളുടെ ഉദ്ഘാടനം ഡിസിസി ജനറൽ സെക്രട്ടറി കെ പി സാജു നിർവഹിച്ചു.

മണ്ഡലം പ്രസിഡന്റ് ഇടവനാ സജീവൻ ചടങ്ങിൽ അധ്യക്ഷത വഹിച്ചു. വി പി കുമാരൻ, സി എൻ പവിത്രൻ, കെ കെ വിജേഷ്, മുനീറ സുഹൈർ, വി കെ തങ്കമണി, ലെനിഷ ശ്രീജിത്ത്, എ പി ഫൈസൽ തുടങ്ങിയ പ്രമുഖ നേതാക്കൾ സ്വാതന്ത്ര്യദിനാഘോഷ പരിപാടികൾക്ക് നേതൃത്വം നൽകി.

 

വളരെ പുതിയ വളരെ പഴയ