Zygo-Ad

പാനൂർ നഗരസഭയിൽ സ്വാതന്ത്ര്യദിനാഘോഷം സംഘടിപ്പിച്ചു: ചെയർപേഴ്‌സൺ നൗഷത്ത് കൂടത്തിൽ ദേശീയ പതാക ഉയർത്തി.


പാനൂർ: പാനൂർ നഗരസഭയുടെ നേതൃത്വത്തിൽ 80-ാമത് സ്വാതന്ത്ര്യദിനാഘോഷങ്ങൾ വിപുലമായ പരിപാടികളോടെ സംഘടിപ്പിച്ചു. നഗരസഭാ വളപ്പിൽ നടന്ന ചടങ്ങിൽ നഗരസഭാ ചെയർപേഴ്‌സൺ നൗഷത്ത് കൂടത്തിൽ ദേശീയ പതാക ഉയർത്തി.

തുടർന്ന് നഗരസഭാ ചെയർപേഴ്‌സൺ സ്വാതന്ത്ര്യദിന സന്ദേശം നൽകി. ആഘോഷങ്ങളുടെ ഭാഗമായി നടന്ന ചടങ്ങിൽ നഗരസഭാ വൈസ് ചെയർപേഴ്‌സൺ, സ്ഥിരം സമിതി അധ്യക്ഷന്മാർ, കൗൺസിലർമാർ, നഗരസഭാ ജീവനക്കാർ തുടങ്ങി നിരവധി പേർ പങ്കെടുത്തു.

 

വളരെ പുതിയ വളരെ പഴയ