പാനൂർ: മുസ്ലിം യൂത്ത് ലീഗ് പാനൂർ ടൗൺ കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ വിപുലമായ സ്വാതന്ത്ര്യദിനാഘോഷം സംഘടിപ്പിച്ചു. മുസ്ലിം ലീഗ് കൂത്തുപറമ്പ് നിയോജക മണ്ഡലം ഓഫീസ് പരിസരത്തായിരുന്നു ആഘോഷ പരിപാടികൾ നടന്നത്.
ചടങ്ങിൽ മുസ്ലിം ലീഗ് പാനൂർ മേഖല കൺവീനർ റഹീം പാനൂർ ദേശീയ പതാക ഉയർത്തി. മുസ്ലിം യൂത്ത് ലീഗ്, മുസ്ലിം ലീഗ് നേതാക്കളും പ്രവർത്തകരും ചടങ്ങിൽ പങ്കെടുത്തു.
