പാനൂർ: സംസ്ഥാന കോംബാറ്റ് ഗുസ്തി ഫെഡറേഷന്റെ ആഭിമുഖ്യത്തിൽ സംഘടിപ്പിക്കുന്ന സംസ്ഥാന കോംബാറ്റ് ചാമ്പ്യൻഷിപ്പ് മത്സരങ്ങൾക്ക് പുല്ലൂക്കരയിൽ തുടക്കമായി. പുല്ലൂക്കര കല്ലറമടപ്പുര ഹാളിൽ നടന്ന ചടങ്ങിൽ പി കെ പ്രവീൺ എംഎൽഎ ചാമ്പ്യൻഷിപ്പിന്റെ ഉദ്ഘാടനം നിർവ്വഹിച്ചു.
പാനൂർ നഗരസഭ സ്റ്റാൻഡിംഗ് കമ്മിറ്റി അധ്യക്ഷ ഉമൈസ തിരുവമ്പാടി ചടങ്ങിൽ മുഖ്യാതിഥിയായിരുന്നു. വിവിധ ജില്ലകളിൽ നിന്നുള്ള കായികതാരങ്ങൾ പങ്കെടുക്കുന്ന ചാമ്പ്യൻഷിപ്പിൽ പ്രമുഖ കായിക സംഘാടകരും ജനപ്രതിനിധികളും പങ്കെടുത്തു. ആയോധനകലകൾക്ക് പ്രാധാന്യം നൽകിക്കൊണ്ട് സംഘടിപ്പിച്ച മത്സരങ്ങളിൽ നിരവധി കായികപ്രേമികളാണ് പങ്കാളികളായത്.
